തിരുവനന്തപുരം: കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന് നടക്കും. 27ന് ആകും വോട്ടെണ്ണല്‍. ബുധാനാഴ്ച മുതല്‍ പത്രികസമര്‍പ്പണം തുടങ്ങും. അടുത്ത മാസം നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിനു സൂക്ഷ്മ പരിശോധന. ഏഴാം തീയതി പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് കമ്മിഷനാണ് തീയതികള്‍ ഇന്നു പ്രഖ്യാപിച്ചത്.
















