Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും പിണറായിയുടെ രൗദ്രഭാവം; സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കി മുഖ്യമന്ത്രി; സംഭവം സിപിഎം നേതാക്കള്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന പാര്‍ട്ടി നിര്‍ദേശം വന്ന് തൊട്ടടുത്ത ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 04:04 pm IST
in Kerala

കണ്ണൂര്‍: കടക്കൂ പുറത്ത്, മാറി നിക്ക് അങ്ങോട്ട്… മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിന് ഉദാഹരണമായി സംഭവങ്ങള്‍ നിരവധി. ഇതാ വീണ്ടും ഒരിക്കല്‍ കൂടി പിണറായി വിജയന്‍ രൗദ്രഭാവത്തോടെ പൊതുവേദിയില്‍. പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം  ‘ആദരവ് ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ തന്നെ വന്നു കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കുകയായിരുന്നു പിണറായി വിജയന്‍. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും വിനയാന്വീതരായിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണീ സംഭവം എന്നതാണ് ഏറെ രസകരം. ആദ്യം പുഞ്ചിരിച്ചു കൊണ്ടു കൈ പിടിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി, പിന്നീട് പ്രളയത്തിലെ ദുരിതത്തിനു സഹായം ഒന്നു കിട്ടിയില്ലെന്ന മട്ടില്‍ സംസാരിച്ചതോടെ പിണറായിയുടെ മുഖഭാവം മാറി. മുത്തശ്ശിയുടെ കൈകളില്‍ നിന്നു തന്റെ കൈ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. സങ്കടം പറയല്‍ തുടര്‍ന്നതോടെ തൊട്ടരുകിയില്‍ ഇരുന്ന മന്ത്രി ഇ.പി. ജയരാജന്‍ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. അപ്പോഴേക്കും പിണറായി രോഷത്തോടെ കൈകള്‍ മുത്തശ്ശിയുടെ കൈകള്‍ തട്ടിമാറ്റി, ഇരിക്കവിടെ, പോയി ഇരിക്കവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. മറ്റു മന്ത്രിമാരായ കെ.കെ. ശൈലജ , രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരെ സാക്ഷിയാക്കിയായിരുന്നു മുഖ്യന്റെ രോഷപ്രകടനം. 

ജില്ലയിലുണ്ടായ പ്രളയത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും മികച്ച സേവനം ചെയ്ത വിവിധ സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, മത്സ്യതൊഴിലാളികളടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയാണു ശനിയാഴ്ച കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചത്. ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധന വിതരണം, പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പകരം പഠനോപകരണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും ചടങ്ങില്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ വകുപ്പുകളെയും നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയ സേനാ വിഭാഗങ്ങെളയും മത്സ്യതൊഴിലാളികള്‍, വീ ആര്‍ റെഡി, ഡൈവേഴ്സ് യൂനിയന്‍, കയാക്കിങ്ങ് ടീം, കമ്മ്യുണിറ്റി റസ്‌ക്യു ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ സ്തുത്യര്‍ഹമായ നിലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരെയുമാണ് ആദരിച്ചത്. ഇതിനിടെയാണു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലത്ത വിധം പെരുമാറ്റമുണ്ടായത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.