കൊച്ചി: ഗള്‍ഫ് പ്രവാസികളില്‍ നിന്ന് പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പിരിച്ച 25ലക്ഷത്തോളം രൂപ സ്വര്‍ണ്ണമാക്കി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. വണ്ടൂര്‍ സ്വദേശിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണ്ണവുമായി പിടിയിലായത്.
മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനെന്ന പേരിലാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്. ഈ പണം സ്വര്‍ണ്ണമാക്കി ചായപ്പൊടി പാക്കറ്റില്‍ കടത്താന്‍ ശ്രമിക്കവെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ജിദ്ദിയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
















