കോട്ടയം: ശ്രീകൃഷ്ണ ജയന്തിയുടെ വരവറിയിച്ച് ജില്ലയിലെങ്ങും പതാകദിനം കൊണ്ടാടി. ജില്ലയില്‍ 1800 കേന്ദ്രങ്ങളില്‍് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ സംസ്ഥാന പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ പതാക ഉയര്‍ത്തി.
പ്രഭാതഭേരി മുഴക്കിയും നഗരപ്രദിക്ഷണം നടത്തിയുമാണ് വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തിയത്. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നും നാമജപത്തോടെ തിരുനക്കര മഹാദേവക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള ടെമ്പിള്‍ കോര്‍ണറില്‍ പതാക ഉയര്‍ത്തി. ക്ഷേത്ര മൈതാനത്ത് ഗോമാതാ പൂജ നടന്നു. ആഘോഷ പരിപാടികള്‍ക്ക് സ്വാഗത സംഘം ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ,സുമേഷ് രാജന്‍, ബിനീഷ് അമ്പലക്കടവ്, മേഖല കാര്യദര്‍ശി പി.സി. ഗിരീഷ് കുമാര്‍ ജില്ലാ കാര്യദര്‍ശി പ്രതീഷ് മോഹന്‍, സംഘടനാ കാര്യദര്‍ശി മനുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
ഏറ്റുമാനൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി. സെന്‍ട്രല്‍ ജങ്ഷനില്‍ ആഘോഷ സമിതി രക്ഷാധികാരിയും നഗരസഭ അംഗവുമായ അനീഷ്.വി.നാഥ് പതാക ഉയര്‍ത്തി. വിവിധ സ്ഥലങ്ങളിലെ പതാക ഉയര്‍ത്തലിന് കൗണ്‍സിലര്‍മാരായ പുഷ്പലത , ഉഷാസുരേഷ്, അഖില്‍ രാജ്, അനീഷ് മോഹന്‍, വിഷ്ണുപ്രസാദ്, ശരത് മോഹന്‍, അനന്തു,അനന്തകൃഷ്ണന്‍ ,നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ ഗോപൂജയും നടന്നു. ഉറിയടിക്കുള്ള ഉറികള്‍ കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ സംസ്ഥാന സമിതി അംഗം പുന്നത്തറ വേണു, ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ് ബിനീഷ് ജനാര്‍ദ്ദനന്‍ എന്നിവരില്‍ നിന്ന് മാരിയമ്മന്‍ക്കോവില്‍ മേല്‍ശാന്തി ശ്രീകുമാര്‍ നമ്പൂതിരി ഏറ്റുവാങ്ങി.
വെള്ളൂര്‍: പാമ്പാടി വെളളൂരില്‍ ശ്രീശങ്കര ബാലഗോകുലത്തിന്റെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെയും നേതൃത്വത്തില്‍ വിളംബര ഘോഷയാത്രയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ഉപാധ്യക്ഷന്‍ എം.ജി. ശശിധരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ രതീഷ് നാരായണന്‍, ശ്രീശങ്കര ബാലഗോകുലം രക്ഷാധികാരി സുഷമ രാജേഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ഭാരവാഹികളായ രതീഷ്.പി.എസ്, അഖില്‍ മോഹന്‍, ബി.കൃഷ്ണകുമാര്‍, പ്രജിത്.ബി.നായര്‍, രഞ്ജിത്.ആര്‍. നായര്‍, ശശികുമാര്‍, കെ.എസ. അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















