ദോഹ: ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ച് സൗത്ത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്കാര(സൈമ) നിഷയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നടി മേനക സുരേഷിന്. സൈമ വേദിയില്‍ ഭര്‍ത്താവും സംവിധായകനും നിര്‍മാതാവുമായ സുരേഷിനും മകള്‍ കീര്‍ത്തിക്കുമൊപ്പം എത്തിയ മേനകക്ക് പുരസ്കാരദാനം ചെയ്തത് മോഹന്‍ലാലാണ്.
കേരളത്തിനായി മൗനം ആചരിച്ച ശേഷമാണ് പുരസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. പ്രളയം വിതച്ച ആഘാതങ്ങളില്‍ നിന്നു മോചിതരാകാന്‍ കഴിയാതെയാണ് വേദിയില്‍ നില്‍ക്കുന്നതെന്നും ദോഹയിലാണെങ്കിലും മനസ്സുകൊണ്ട് കേരളത്തിനൊപ്പമെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞു.
ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളി താരം കീര്‍ത്തി സുരേഷിനാണ്. തെലുങ്ക് ചിത്രം മഹാനടിയിലെ അഭിനയത്തിനാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: