നിസര്‍ഗക്ഷീണസ്യ സ്തനതടഭരണേ ക്ലമജുഷോ
നമന്മുര്‍ത്തേര്‍നാരീതിലക! ശനൈകസ്ത്രുട്യത ഇവ
ചിരം തേ മദ്ധ്യസ്യ ത്രുടിത തടിനീ തീരതരുണാ
സമാവസ്ഥാസ്ഥേമ്‌നോ ഭവതു കുശലം ശൈലതനയേ!
(ഹേ) ശൈലതനയേ -അല്ലയോ പര്‍വ്വതപുത്രീ!
നിസര്‍ഗക്ഷീണസ്യ -സ്വാഭാവികമായി മെലിഞ്ഞതും
സ്തനതടഭരണേ -കുചതടങ്ങളുടെ ഭാരം മൂലം
ക്ലമജുഷഃ – ക്ഷീണം പ്രാപിച്ചതും
നമന്മൂര്‍ത്തേ – കുനിഞ്ഞ ശരീരത്തോടു കൂടിയവളും
(ആയ)
നാരീതിലക- നാരീതിലകമേ!
ശനൈക – അല്‍പ്പമായി
ത്രുട്യത ഇവ – പൊട്ടിപ്പോകുന്നതുപോലുള്ള
ത്രുടിത തടിനീതീരതരുണാ സമാവസ്ഥാ സ്ഥേമ്‌ന – കര ഇടിഞ്ഞു വീഴാറായ നദിയുടെ തീരത്തുനില്‍ക്കുന്നവൃക്ഷത്തിനോടു തുല്യമായ സ്ഥിരതയോടുകൂടിയ
തേ മദ്ധ്യസ്യ ചിരം കുശലം ഭവതു – നിന്തിരുവടിയുടെ മദ്ധ്യഭാഗത്തിന് എന്നെന്നും നന്മ ഭവിക്കട്ടെ.
നാരീതിലകമായ അല്ലയോ ശൈലപൂത്രീ! സ്വതവേ കൃശമായതും സ്തനങ്ങളുടെ ഭാരത്താല്‍ ക്ഷീണം പ്രാപിച്ചതും പൊട്ടിപ്പോകുമോ എന്ന സന്ദേഹം ഉണ്ടാക്കുന്നതും കരയിടിഞ്ഞ നദിയുടെ തീരത്തു നില്‍ക്കുന്ന വൃക്ഷംപോലെ അസ്ഥിരമായതുമായ നിന്തിരുവടിയുടെ മദ്ധ്യപ്രദേശത്തിന് വളരെക്കാലം കുശലം ഭവിക്കട്ടെ.
8547108794
















