ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും പണം പിരിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ വെള്ളപൂശിയെടുത്ത് സിപിഎം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ റവന്യു വകുപ്പ് കേസ് പിന്‍വലിക്കുമെന്നും അറിയിച്ചു. ജാമ്യമില്ല വകുപ്പ് ചുമത്തി വഞ്ചനകുറ്റത്തിനായിരുന്നു പോലീസ് കേസെടുത്തത്. പോലീസിന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവിട്ടതായി റവന്യു ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു.
ഓമനക്കുട്ടന്‍ വ്യക്തിപരമായ നേട്ടത്തിനായി ക്യാമ്പില്‍ പരിവ് നടത്തിയതെന്ന മുടന്തന്‍ ന്യായത്തിലേക്കാണ് ജില്ലാ ഭരണകൂടം എത്തിയിരിക്കുന്നത്. തുടര്‍ന്ന് ഡോ. വി. വേണു ഓമനക്കുട്ടനെ വെള്ളപൂശി ഫേസ്ബുക്ക് പോസ്റ്റുമിട്ടു. ജില്ലാ കളക്ടര്‍ വൈകിട്ട് ഓമനക്കുട്ടനെ സന്ദര്‍ശിക്കും. ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഗുണ്ടാ പിരിവു നടത്തുന്ന ദൃശ്യങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് ഇപ്പോള്‍ പറയുന്നത്.
ചേര്‍ത്തല കുറുപ്പന്‍കുളങ്ങരയിലെ കമ്യൂണിറ്റി സെന്ററിലെ ക്യാമ്പില്‍ 138 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരില്‍ പലരും കിടപ്പാടം പോലും നഷ്ടപെട്ടവരാണ്. ദുരിത കയത്തില്‍ മുങ്ങിനില്‍ക്കുന്ന ഇവരില്‍ നിന്നും 70 രൂപ മാത്രമാണ് ഓമനക്കുട്ടന്‍ പിരിച്ചത്തെന്ന് ന്യയികരണങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉയര്‍ത്തുന്നത്.
















