ന്യൂദല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവും എംഎല്‍എയുമായിരുന്ന കപില്‍ മിശ്ര ബിജെപിയില്‍ അംഗത്വമെടുത്തു. ദല്‍ഹിയില്‍ മനോജ് തിവാരി, വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കപില്‍ മിശ്ര ബിജെപിയില്‍ അംഗത്വമെടുത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളായ മനോജ് തിവാരി, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപില്‍ മിശ്രയെ ആംആദ്മിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ബിജെപിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാരോപിച്ചാണ് ഈ നടപടി ഒപ്പം കൂറുമാറ്റ നിരോധന നിയമ പ്രകാരം എഎപി സര്‍ക്കാരും ഇയാളെ അയോഗ്യനാക്കി. അതേസമയം തന്നെ അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
















