തിരുവനന്തപുരം: കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം കല്പ്പറ്റയില്‍ തുറക്കാനിരിക്കെ ഉദ്ഘാടനചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി കരുതിയ തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിന് വിനിയോഗിക്കും .കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആഘോഷങ്ങളല്ല, കരുതലാണ് ഇപ്പോള്‍ വേണ്ടതെന്നും കേരളം പൂര്‍വ്വസ്ഥിതിയിലാകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞാനും കല്‍പ്പറ്റയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ആഗസ്റ്റ് 17 ന് ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാകും കല്യാണ്‍ സില്‍ക്‌സിന്റെ 29ാമത് ഷോറൂം കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. കേരളം പ്രളയത്തെ അതിജീവിച്ച് സമാധനത്തിലേക്കും സന്തോഷത്തിലേക്കും മടങ്ങിയെത്തുമ്പോള്‍ അവരോടൊപ്പം സന്തോഷിക്കാന്‍ പൃഥ്വിരാജ് കല്‍പ്പറ്റയിലെ ഷോറും സന്ദര്‍ശിക്കുമെന്ന് കല്യാണ്‍ സില്‍ക്‌സ് കുറിപ്പിലൂടെ അറിയിച്ചു. കല്യാണിന്റെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നു.
















