തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസ് മദ്യപിച്ചു കാറോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ഭാര്യയ്‌ക്കു സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാലയിലാകും നിയമനം. മക്കള്‍ക്ക് രണ്ടു ലക്ഷം വീതവും ഉമ്മയ്‌ക്കു രണ്ടു ലക്ഷത്തിന്റേയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും നല്‍കാനും തീരുമാനം. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇതിനായുള്ള പട്ടിക പ്രസിദ്ധീകരിക്കും. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
















