കോട്ടയം: ജന്മഭൂമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റിട്ടയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് ജന്മഭൂമി കോട്ടയം യൂണീറ്റ് മാനേജര്‍ എ.സി.സുനിൽ പരാതി നല്‍കി. വി.എ.ലത്തീഫ് കുമരനെല്ലൂര്‍ എന്നയാളാണ് ഫോട്ടോഷോപ്പ് ചെയ്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
പകല്‍ സിപിഎമ്മും രാത്രിയില്‍ സുഡാപ്പിയായ കുമ്പിടിക്കെതിരെയാണ് കേസ്. 1947 ആഗസ്റ്റ് 15ന് പുറത്തിറങ്ങിയ ജന്മഭൂമിയില്‍ ബ്രിട്ടീഷുകാരെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന വ്യജവാര്‍ത്തയുടെ ഫോട്ടോഷോപ്പാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 1975ല്‍ ആണ് ജന്മഭൂമി പത്രം പുറത്തിറങ്ങുന്നത്.
തെറ്റിദ്ധാരണപരത്തുന്നതും ജന്മഭൂമിക്ക് അപകീര്‍ത്തിപ്പെടുത്തുന്നതുമായ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ പോലീസ് കേസിന് പുറമേ മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് യൂണീറ്റ് മാനേജര്‍ എ.സി.സുനില്‍ പറഞ്ഞു.

















