തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേയായിരുന്നു ലിനുവിന്റെ മരണം. എന്നാല്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട് ചങ്കുപൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്‌ട്രീയ വെറി തീര്‍ക്കുന്നവരെ കണ്ടു എന്നു പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കേരള സമൂഹത്തിന്റെ ഇരട്ടത്താപ്പ് ഉണ്ണി മുകുന്ദന്‍ തുറന്നുകാട്ടിയത്.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്‌ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു.’
‘രാഷ്‌ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.
















