കോഴിക്കോട്: പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ സേവാഭാരതി പ്രവർത്തകൻ ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ലിനുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.
ചാലിയാറിൽ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനായി പോയതായിരുന്നു ലിനുവടക്കമുള്ള സംഘം. രക്ഷാപ്രവർത്തനത്തിനിടെ ലിനുവിനെ കാണാതാവുകയായിരുന്നു.
ചെറുവണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ലിനുവും സംഘവും രക്ഷാപ്രവർത്തനത്തിനായി പോയത്. രണ്ട് തോണികളിലായി രണ്ട് സംഘങ്ങളായാണ് പുറപ്പെട്ടത്. ഇരു സംഘവും ലിനു അടുത്ത തോണിയിലുണ്ടാകുമെന്ന് കരുതി. തിരിക്കെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്നറിഞ്ഞത്. തുടർന്ന് അഗ്നിശമന രക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
















