മലപ്പുറം : നിലമ്പൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി ടി കെ ജലീല്‍. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപെട്ട പ്രദേശവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ സേവ ഭാരതി മൈബൈല്‍ ടോയിലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു.
പ്രവര്‍ത്തകരോട് മൊബൈല്‍ ടോയ്‌ലറ്റ് നിര്‍മ്മാണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പോത്തുകല്ല് മുണ്ടേരി പൂളപ്പാറ മദ്രസയിലെ ക്യാമ്പിന് 10 മൊബൈല്‍ ശൗചാലയങ്ങളാണ് ഇന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയത് . നാലു മൊബൈല്‍ ശൗചാലയങ്ങളാണ് നിലവില്‍ ഈ ക്യാമ്പിലുണ്ടായിരുന്നത്. എന്നാല്‍ 1250 പേരുള്ള ക്യാമ്പില്‍ ഇത് മതിയാകാതെ വന്നതോടെയാണ് ക്യാമ്പിലുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരം 10 ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കിയത് .
മന്ത്രി കെ.ടി ജലീലിനൊപ്പം എം.എല്‍.എ പി.വി അന്‍വറും ഉണ്ടായിരുന്നു. ദുരന്തമുഖത്ത് ജീവന്‍വരെ പണയപ്പെടുത്തി സേവനം ചെയ്യുന്ന സേവാഭാരതി പ്രവര്‍ത്തകരെ ഇരുവരും അഭിനന്ദിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ സേവാ ഭാരതിയുടെ പ്രവര്‍ത്തങ്ങള്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായകമാകുകയാണ്.
















