അന്തിക്കാട്: കണ്ടശ്ശാംകടവ് താനാപാടത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ അകപ്പെട്ട കുടുംബത്തെ സന്നദ്ധ പ്രവര്‍ത്തകരെത്തി രക്ഷിച്ചു.
പെട്രോള്‍ പമ്പിന് സമീപത്തെ വാഴപ്പിള്ളി കരുണാകരന്റെ വീട്ടിലാണ് സന്നദ്ധ പ്രവര്‍ത്തകരെത്തി ശാന്തയേയും 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ചെമ്പിലിരുത്തി കരക്കെത്തിച്ച് രക്ഷപ്പെടുത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാജുവളപ്പന്റ നേതൃത്വത്തില്‍ കാരമുക്കിലെ സന്നദ്ധ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെട്രോള്‍ പമ്പിന് സമീപം വെള്ളം കയറിയ പത്തോളം കുടുംബങ്ങളില്‍ പല കുടുംബങ്ങളേയും ഇവര്‍ രക്ഷപ്പെടുത്തി.
















