ന്യൂദല്‍ഹി: അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉറിയിലെ അഭിനയത്തിന് വിക്കി കൗശലിനെയും അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യഥര്‍ ആണ് മികച്ച സംവിധായകന്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളി താരം കീര്‍ത്തി സുരേഷിന്. തെലുങ്ക് ചിത്രം മഹാനടിയിലെ അഭിനയത്തിനാണ് പുരസ്കാരം. നിര്‍മാതാവ് സുരേഷ് കുമാറിന്റേയും മേനകനുടെയും മകളാണ്. മികച്ച മികച്ച തെലുങ്ക് ചിത്രത്തുള്ള ചിത്രവും മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്. മികച്ച ആക്ഷന്‍, സ്പെഷല്‍ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാന്. ജനപ്രിയ ചിത്രം: ബദായ് ഹോ.
മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കി. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് അന്തരിച്ച എം.ജെ. രാധാകൃഷ്ണന്. ഓള് എന്ന ചിത്രത്തിനുള്ള ഛായഗ്രഹണത്തിനാണ് അവാര്‍ഡ്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടന് ജോജുവിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം കമ്മാര സംഭവം എന്ന ചിത്രത്തിനാണ്. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: