ഗുരുവായൂര്‍: അമിതമായ ലൈസന്‍സ് ഫീസ് അടിച്ചേല്‍പ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ മനഃപൂര്‍വ്വം ദ്രോഹിക്കുകയാണെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം. നടപ്പിലാകാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനും ഫിഷറീസ് വകുപ്പിനും എതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സംഘം ധര്‍ണ്ണ നടത്തിയത്.
കടലാക്രമണവും മത്സ്യലഭ്യതക്കുറവും മൂലം തൊഴിലാളികള്‍ ദുരിതത്തിലാണ്. കടലാക്രമണം തടയാനും മണ്ണെണ്ണ പ്രശ്‌നത്തിനും പരിഹാരമില്ല. ഓഖീ പേക്കേജ് പദ്ധതി കടലാസില്‍ ഒതുങ്ങുന്നു. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. മൂവായിരം കോടി രൂപയുടെ തീരദേശ പദ്ധതിയും പ്രാവര്‍ത്തികമായില്ലെന്നും ധര്‍ണ്ണയില്‍ ആരോപണമുയര്‍ന്നു.
സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇന്ദിര മുരളി, ചന്ദ്രശേഖരന്‍ നാട്ടി, കെ.ജി. സുരേഷ്. ടി.കെ, കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ ഭഗീഷ് പുരാടന്‍, ഡോ. നവീന പല്ലവ്, മോഹന്‍ ദാസ്, മിനര്‍വാ, ഉഷ സുകുമാരന്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്‌ക്ക് നേതൃത്വം നല്‍കി.
















