Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുഷമാ ശര്‍മ സുഷമാ സ്വരാജ് ആയത്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 6, 2019, 11:58 pm IST
in India

നെറ്റിയിലെ സിന്ദൂരപ്പൊട്ട്, നെറുകയിലെത്തുന്ന സീമന്തക്കുറി, തലയും മറയ്‌ക്കുന്ന സാരി, കൈവളകള്‍, വിനയം പെരുമാറ്റഗുണങ്ങള്‍ എല്ലാം ചേര്‍ന്ന്കാണുമ്പോള്‍ നല്ലൊരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയാണെന്ന് ആരും പറയും. കനിവും കാരുണ്യവും സേവന-സാമൂഹ്യ പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി നല്ലൊരു മനുഷ്യസ്നേഹിയെന്നായിരിക്കും മറ്റുചിലരുടെ വിശേഷണം. നയവും നിലപാടും വാദവും പ്രസംഗവും മുന്‍നിര്‍ത്തി മികച്ച രാഷ്‌ട്രീയ പ്രവര്‍ത്തകയെന്നായിരിക്കും ഇനിയൊരു വിലയിരുത്തല്‍. പിടിപ്പും കാര്യശേഷിയും നടത്തിപ്പും ആസൂത്രണവും നോക്കിയാല്‍ മികച്ച ഭരണാധികാരിയെന്നാവും മാര്‍ക്കിടല്‍. വാക്കിലും നോക്കിലും വേഷത്തിലും ഭാഷയിലുമെല്ലാമെല്ലാം മികവു പുലര്‍ത്തുന്ന സുഷമ രാജ്യം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു.

ഹരിയാനയിലെ അംബാല കന്റോണ്‍മെന്റിനടുത്ത് ഹര്‍ദേവ് ശര്‍മയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം; 1952 ഫെബ്രുവരി 14 ന്. പാകിസ്ഥാന്‍ ലാഹോറിലെ ധര്‍മപുരയില്‍നിന്ന് ഭാരത വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ് ശര്‍മയും കുടുംബവും. പഞ്ചാബ് സര്‍വകലാശാലയില്‍പെട്ട, ചണ്ഡീഗഢ് സനാതാന്‍ ധര്‍മ കോളെജില്‍ ബിഎ ഡിഗ്രിയാണ് സുഷമ പഠിച്ചത്, പൊളിറ്റിക്കല്‍ സയന്‍സ് മുഖ്യ വിഷയം, സംസ്‌കൃതം ഉപവിഷയം. പിന്നീട് എല്‍എല്‍ബിയും നേടി. പഠനകാലത്ത് വിദ്യാര്‍ഥിരാഷ്‌ട്രീയത്തിലുണ്ടായിരുന്നു, എബിവിപിയില്‍. കാര്യമായിത്തന്നെ കാമ്പസ് രാഷ്‌ട്രീയ രംഗത്തിറങ്ങിയിരുന്നു. അക്കാലത്ത്, 1970കളില്‍, ദല്‍ഹി സര്‍വകലാശാലയില്‍ ചെയര്‍മാന്‍ പദത്തിന് മത്സരിച്ച എബിവിപി നേതാവ് അരുണ്‍ ജെയ്റ്റലിയുടെ പ്രചാരണത്തിന് സുഷമാ ശര്‍മ, ദല്‍ഹി കോളെജുകളില്‍ എത്തിയിരുന്നു. 

തകര്‍പ്പന്‍ ഹിന്ദി പ്രസംഗം, ഉജ്വല വാക്ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്‌ട്രീയ കാഴ്ചപ്പാടുകളും വിശകലനവും, …കാമ്പസ് രാഷ്‌ട്രീയത്തില്‍ തിളങ്ങാന്‍ ഇതില്‍ പലതും അധികയോഗ്യതകളായിരുന്നു. പഠിത്തം കഴിഞ്ഞ് സുപ്രീം കോടതിയില്‍ 1973-ല്‍ അഭിഭാഷകയായി പ്രവര്‍ത്തനം തുടങ്ങി. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനുകാരണമായത് രാജ്യത്തെ കോണ്‍ഗ്രസ് അഴിമതിക്കെതിരേ വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയ പ്രതിഷേധം കാട്ടുതീപോലെ പടര്‍ന്നതും, അത് സമ്പൂര്‍ണ വിപ്ലവ ആഹ്വാനമായി ജയപ്രകാശ് നാരായണ്‍ നയിച്ചതുമായിരുന്നുവല്ലോ. അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലതലത്തില്‍ നടന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആര്‍എസ്എസും അതിശക്തമായി അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടി. 

ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ അതി തീവ്രമായി പ്രതിരോധ രംഗത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ചെറുക്കുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് അദ്ദേഹം സജ്ജമാക്കിയ നിയമ പ്രതിരോധ സംഘത്തില്‍, അഭിഭാഷകയായ സുഷമാ ശര്‍മ അംഗമായിരുന്നു. ആ കൂട്ടത്തില്‍ സ്വരാജ് കൗശല്‍ എന്ന യുവാവുമുണ്ടായിരുന്നു, രാഷ്‌ട്രീയംകൊണ്ട് സോഷ്യലിസ്റ്റ്, തൊഴില്‍ കൊണ്ട് അഭിഭാഷകന്‍. അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു, വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു, 1975 ജൂലൈ 13 ന്, അവര്‍ വിവാഹിതരായത്. അങ്ങനെ സുഷമാ ശര്‍മ, സുഷമാ സ്വരാജ് ആയി. 

സ്വരാജ് കൗശല്‍ അഭിഭാഷകനാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സോഷ്യലിസ്റ്റ് രാഷ്‌ട്രീയപക്ഷത്തായിരുന്നു ആദ്യകാലം. 1990 മുതല്‍ 93 വരെ മിസോറാം ഗവര്‍ണര്‍ ആയിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമായിരുന്നു. ഇക്കാലത്തിനിടെ 1998-99 വര്‍ഷം സുഷമ ലോക്സഭാംഗവും. പിന്നീട് 2000 മുതല്‍ 2004 വരെ സുഷമ രാജ്യസഭാംഗമായപ്പോള്‍ ഇരുവരും ഒരേ സഭയില്‍- ഭാര്യയും ഭര്‍ത്താവും ഒരേ സഭയില്‍ അംഗമായിരുന്ന സംഭവങ്ങള്‍ വേറേയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

Samskriti

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.