തിരുവില്വാമല: 1921ല്‍ ഏകപക്ഷീയമായി ഹിന്ദുക്കളെ കൂട്ടക്കൊല ചെയത മാപ്പിള ലഹള മതേതര സര്‍ക്കാര്‍ കാര്‍ഷിക ലഹളയാക്കി മാറ്റുന്നത് ദുരുദ്ധേശ പരമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ മുഴുവന്‍ വടക്കേ ഇന്ത്യയിലേക്ക് നോക്കിയിരിക്കയാണ്. കേരളത്തില്‍ നടക്കുന്ന മതഭീകരതയോ മത പരിവര്‍ത്തനമോ ആള്‍ക്കൂട്ടകൊലപാതകങ്ങളോ കാണാന്‍ ഇവിടുത്തെ സാംസ്‌ക്കാരിക നായകര്‍ക്ക് കഴിയുന്നില്ല. മുസ്ലീം ഭൂരിപക്ഷമായാല്‍ എന്ത് സംഭവിക്കുമെന്ന് മറ്റ് രാജ്യങ്ങളില്‍ നാം കണ്ടതാണ്. ചേകന്നൂര്‍ മൗലവി, തങ്ങളുപ്പൂപ്പാ, രാമസിംഹന്‍ തുടങ്ങിയവര്‍ എങ്ങിനെയാണ് കൊല ചെയ്യപ്പെട്ടതെന്ന് നാം ഓര്‍ക്കണം. ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ വ്യാപിക്കുമ്പോള്‍, മറ്റൊരു തരത്തില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ക്രൈസ്തവ മിഷണറിമാര്‍ ഇറങ്ങിയിരിക്കയാണ്. ഇത് ഹിന്ദു സമൂഹം ശ്രദ്ധയോടെ ചെറുക്കേണ്ടതുണ്ടെന്നും പി. സുധാകരന്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സമിതിയുടെ നേതൃത്യത്തില്‍ രാമസിംഹന്‍ ബലിദാനദിനം മുതല്‍ ക്വിറ്റിന്ത്യാ ദിനം വരെയുള്ള ഭീകരവിരുദ്ധ വാരത്തിന്റെ ഭാഗമായി നടത്തുന്ന ജനജാഗ്രതാ യാത്ര തിരുവില്വാമലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് എ.എ. ഹരിദാസ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ബാലന്‍ പണിക്കശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറി കേശവദാസ്, കൃഷ്ണകുമാര്‍, അശോകന്‍ ചേലക്കര തുടങ്ങിയവര്‍ സംസാരിച്ചു.
















