Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖര്‍ജിയുടെ ബലിദാനം വെറുതെയായില്ല

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Aug 6, 2019, 05:29 am IST
in Vicharam

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചത് ജമ്മു കശ്മീര്‍ വിഷയത്തിലാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനുണ്ടാക്കിയ കളങ്കം മായ്ച്ച് കളയാനായിരുന്നു അത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സുഗമമായി അത് നിര്‍വഹിച്ചു. ഹൈദരാബാദിന് മാത്രമേ ഭീഷണിയുടെ സ്വരം വേണ്ടിവന്നുള്ളൂ. നെഹ്‌റുവാകട്ടെ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടോളാമെന്നും ഏറ്റു. നെഹ്‌റു ഏറ്റ കാര്യത്തിന്റെ പേരില്‍ രാജ്യം കനത്ത വില നല്‍കേണ്ടിയും വന്നു. എന്നും പ്രശ്‌ന സംസ്ഥാനം. 370-ാം വകുപ്പിന്റെ പേരില്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരവും ആനുകൂല്യം മാത്രമല്ല പ്രത്യേക രാജ്യം പോലുള്ള അധികാരവും നല്‍കി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഭരണകര്‍ത്താക്കളെല്ലാം. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെങ്കില്‍ എന്തിന് പ്രത്യേക അവകാശമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ചോദിച്ചു. മുഖ്യമന്ത്രിക്കു പകരം എങ്ങനെ പ്രധാനമന്ത്രിയാവുന്നു? പ്രത്യേക പതാക എന്തിന്? പ്രത്യേക ഭരണഘടന എന്തുകൊണ്ട്? ഇവ റദ്ദാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ജമ്മുകശ്മീരില്‍ അന്യസംസ്ഥാനക്കാര്‍ പ്രവേശിക്കണമെങ്കില്‍ അനുമതി വേണം. അതില്ലാതെ പ്രക്ഷോഭം നയിച്ചതിനാലാണ് 1953 മെയ് 11ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ ജയിലിലടച്ചത്. ദുരൂഹ സാഹചര്യത്തില്‍ ജൂണ്‍ 23ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. 

1901 ജൂലൈയില്‍ വിദ്യാഭ്യാസ വിചക്ഷണനായ അശുതോഷ് മുഖര്‍ജിയുടെയും ജോഗോമയ ദേബിയുടെയും മകനായി ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചു. നിയമത്തിലാണ് ശ്യാമപ്രസാദ് ബിരുദമെടുത്തത്. 

1924-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ് അച്ഛന്റെ മരണശേഷം ആ ഒഴിവില്‍ യൂണിവേഴ്‌സിറ്റയിലെ സിന്‍ഡിക്കേറ്റ് മെമ്പറായി. 1926-ല്‍ കൂടുതല്‍ നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി.

ലണ്ടനില്‍ നടന്ന അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി മീറ്റില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു. ഒരു ബാരിസ്റ്ററായി കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ശ്യാമപ്രസാദ് കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത് ബംഗാള്‍ നിയമസഭയില്‍ അംഗമായി. 1933-ല്‍ ഭാര്യ സുധാദേബി അന്തരിച്ചു. ഭാര്യയുടെ വിയോഗത്തിന്റെ വേദന മറക്കാന്‍ സജീവമായി സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങി. 1934 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. കൊല്‍ക്കത്ത സര്‍വകലാശാല ശ്യാമപ്രസാദിന് ഡി.ലിറ്റി ബിരുദം നല്‍കി ആദരിച്ചു.

1933-ല്‍ ഹിന്ദു മഹാസഭയുടെ കൊല്‍ക്കത്ത ഘടകത്തില്‍ ശ്യാമപ്രസാദ് അംഗമായി. പിന്നീട് ബംഗാള്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി.

ബംഗാള്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച ശ്യാമപ്രസാദ് മുഖര്‍ജി 1944-ല്‍ നാഷണലിസ്റ്റ് എന്ന പേരില്‍ ഇംഗ്ലീഷ് ദിനപത്രം തുടങ്ങി. കലാപത്തിനിരയാവുന്നവരെ സഹായിക്കാന്‍ 1945-ല്‍ ഹിന്ദുസ്ഥാന്‍ ദേശീയ സംഘം തുടങ്ങി. 1947-ല്‍ സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സര്‍ക്കാരില്‍ വ്യവസായ പൊതുവിതരണ മന്ത്രിയായി ചുമതലയേറ്റു. 1951ലാണ് മുഖര്‍ജി ജനസംഘിന് രൂപം നല്‍കുന്നത്.

1952-ല്‍ ലോക്‌സഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ ഒരു സഖ്യവും രൂപീകരിച്ചു. 53 അംഗങ്ങളുള്ള ആ സഖ്യത്തിന്റെ നേതാവ് എന്ന നിലയില്‍ ആദ്യത്തെ പ്രതിപക്ഷ നേതാവുമായി. 

കശ്മീരില്‍ മുഖര്‍ജിയുടെ പ്രക്ഷോഭത്തിന് ജമ്മു പ്രജാപരിഷത്ത് എന്ന പ്രാദേശിക പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. ആ പാര്‍ട്ടി ജനസംഘത്തില്‍ ലയിക്കുകയും ചെയ്തു. മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തോടെ പ്രധാനമന്ത്രി, പ്രത്യേക പതാക എന്നിവ എടുത്തുകളയാന്‍ കേന്ദ്രം തയാറായെങ്കിലും മറ്റ് അധികാരങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു. 66 വര്‍ഷത്തിനുശേഷം ഇപ്പോള്‍ മുഖര്‍ജിയുടെ സ്വപ്‌നം പൂവണിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.