ഹരിപ്പാട്: കൃഷ്ണപുരം കൊട്ടാരത്തില്‍ മ്യൂസിയത്തിന്റെ മറപറ്റി സ്ഥാപിച്ചിട്ടുള്ള സംസ്‌കൃത ബൈബിളും കുരിശും പുരാവസ്തു വകുപ്പ് നീക്കം ചെയ്യാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട് പറഞ്ഞു.
കുരിശിനെയും ബൈബിളിനെയും ചുറ്റിപ്പറ്റി കൃത്രിമ ചരിത്രം സൃഷ്ടിക്കാനും അതിന്റെ മറപിടിച്ച് ആരാധനകള്‍ ഉള്‍പ്പെടെ തുടങ്ങാനാണ് പദ്ധതി. ഇതിനായി പണം വാങ്ങി ഒത്താശ ചെയ്തുകൊടുക്കുന്ന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വലിയവില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി കാര്‍ത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് വിനയമോഹന്‍, ജനറല്‍ സെക്രട്ടറി ഉദയഭാനു എന്നിവര്‍ പങ്കെടുത്തു.
















