ചെങ്ങന്നൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ സ്‌കൂള്‍ വാഹനത്തില്‍ വച്ച് നിരന്തരം പീഡിപ്പിച്ച യുവാവിനെ വെണ്മണി പോലീസ് അറസ്റ്റുചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ അനില്‍ ഭവനത്തില്‍ അനീഷ് കുമാറാ (34)ണ് പിടിയിലായത്. ഡിവൈഎഫ്‌ഐ സൗത്ത് മേഖലാ വൈസ് പ്രസിഡന്റാണ് അനീഷ്.
ഡ്രൈവറായ അനീഷ് തന്റെ വാഹനത്തിലാണ് കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. കുട്ടിയുമായി പരിചയപ്പെട്ട ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം വിദ്യാര്‍ത്ഥി പുറത്തുപറഞ്ഞത്. അധ്യാപിക വീട്ടില്‍ അറിയിച്ചതനുസരിച്ച് പെണ്‍കുട്ടിയുടെ അമ്മ വെണ്മണി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വര്‍ഗീയത വേണ്ട ജോലിമതിയെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഥ ഇന്ന് ചെങ്ങന്നൂരിലെത്തുമ്പോള്‍ ഡിവൈഎഫ്ഐ നേതാവ് തന്നെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് അഴിക്കുള്ളിലായത് സംഘടനയെ വെട്ടിലാക്കിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ മുന്‍പ് ചെങ്ങന്നൂരില്‍ മറ്റൊരു ഡിവൈഎഫ്ഐ നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയും നേതാവിനേയും യുവതിയേയും ചുമതലകളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ‘
പാര്‍ട്ടി കുടുംബത്തില്‍ നിന്നുതന്നെയുള്ള യുവതിയായതിനാല്‍ പ്രശ്നം പോലീസ് കേസാക്കുവാന്‍ വീട്ടുകാര്‍ തയാറായില്ല.
















