കുവൈത്ത് സിറ്റി : കുവൈറ്റിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന് സെന്ററില്‍ സംഘടിപ്പിച്ച 5-ാമത് കുവൈറ്റ് ഓര്‍ത്തഡോക്സ് കുടുംബസംഗമത്തിന്റെ ഉത്ഘാടനം മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.
കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് മിഷന് കുവൈറ്റ് സോണ്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം സ്വാഗതവും, മത്തായി ടി. വര്‍ഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. സഭാ വൈദീക ട്രസ്റ്റി ഫാ. എം.ഓ. ജോണ്‍, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സാമുവേല്‍ ജോണ്‍ കോര്‍- എപ്പിസ്ക്കോപ്പാ, റവ. തോമസ് റമ്പാന്, ഫാ. പി.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് തോമസ് മിഷന് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും പുതിയ പദ്ധതികളെയും സംബന്ധിച്ച റിപ്പോര്‍ട്ട് സെന്റ് തോമസ് മിഷന് ഡയറക്ടര്‍ ഫാ. ഡോ. എബ്രഹാം ഉമ്മന്‍ അവതരിപ്പിച്ചു. കുവൈത്തിലെ ഓര്‍ത്തഡോക്സ് ഇടവകകളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇടവക പ്രതിനിധികളായ ജുബിന്‍ പി. ഉമ്മന്‍, രാജീവ് വഞ്ചിപാലം, ലിറ്റി എം. ടോം എന്നിവര്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: