പന്തളം: ജനങ്ങള്‍ സമാധാന ജീവിതം നയിക്കുന്ന പന്തളത്ത് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി മുട്ടാര്‍ ശ്രീഅയ്യപ്പ ക്ഷേത്രത്തിനു സമീപം പാര്‍ട്ടിയുടെ കൊടിമരം സ്ഥാപിച്ചു. ക്ഷേത്രത്തില്‍ വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്താണ് ബുധനാഴ്ച രാത്രി 9 മണിയോടെ സിപിഎം സംഘം കൊടിമരം സ്ഥാപിച്ചത്.
കോണ്‍ക്രീറ്റ് ചെയ്ത് കൊടിമരം ഉറപ്പിച്ചാണ് വച്ചിരിക്കുന്നത്. ഇതോടെ ഇവിടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. ശബരിമല സംരക്ഷണ സമരങ്ങള്‍ നടക്കുമ്പോള്‍ ശബരിമല, മറ്റു ക്ഷേത്രങ്ങള്‍, എന്‍എസ്എസ്, പന്തളം കൊട്ടാരം, ഹിന്ദു സംഘടനകള്‍ എന്നിവയ്‌ക്കെതിരെ മോശമായ പ്രചരണങ്ങള്‍ നടത്തിയവരുള്‍പ്പെടുന്ന സംഘമാണ് ക്ഷേത്ര വിശ്വാസികളില്‍ പ്രകോപനമുണ്ടാക്കുന്നതിനായി കൊടിമരം സ്ഥാപിച്ചത്.
ഇവിടെത്തന്നെ കൊടിമരം സ്ഥാപിക്കണമെന്നതു പാര്‍ട്ടിയുടെ തീരുമാനമാണെന്നാണ് കുട്ടി നേതാക്കൾ പറയുന്നത്.
















