കൊണ്ടാഴി: ഒന്നാംകല്ല് സെന്ററില്‍ ചൊവ്വാഴ്‌ച്ച ബിജെപി സ്ഥാപിച്ച കൊടിമരം സാമൂഹ്യവിരുദ്ധര്‍ പിഴുതു. ബിജെപി മെമ്പര്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒന്നാംകല്ല് പ്ലാന്റേഷന്‍ പ്രദേശത്ത് നിന്ന് ഇതരമതസ്ഥരും സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും മറ്റു രാഷ്‌ട്രീയ പാര്‍ട്ടിക്കാരുമൊക്കെയായി ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൊടിമരം സ്ഥാപിക്കുന്നതിനെ തുടക്കം മുതലെ എതിര്‍ത്തിരുന്നു.
പഴയന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. മഹേന്ദ്ര സിംഹന്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എല്ലാവര്‍ക്കും ജനാധിപത്യ രീതിയില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സമാധാന അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി.
തുടര്‍ന്ന് ഒന്നാംകല്ല് സെന്ററില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഹരിഹരന്‍ പി, പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് വാരിയര്‍, വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് കൊണ്ടാഴി മണ്ഡല്‍ കാര്യവാഹ് എ.കെ. സന്തോഷ്, മുതിര്‍ന്ന പ്രവര്‍ത്തകരായ യു.എന്‍. ഗോപി, ഉണ്ണികൃഷ്ണന്‍, വി.പി. നാരായണന്‍, പുതിയ അംഗങ്ങളായ ജെയ്‌സണ്‍, ചാക്കോച്ചന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത് പുതിയ കൊടിമരം സ്ഥാപിച്ചു.
















