കൊല്ലം: അഞ്ച് വര്‍ഷത്തേക്ക് വിലവര്‍ധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വീണ്ടും പാഴാകുന്നു. മില്‍മ പാലിന് വില കൂട്ടാന്‍ ഒരുങ്ങുകയാണ്. ഉല്പാദന ചിലവ് ഇരട്ടിയായെന്ന ന്യായം നിരത്തിയാണ് വിലവര്‍ധനക്ക് പദ്ധതി.
ഇതിനായി പഠനം നടത്താന്‍ പ്രോഗ്രാമിങ് കമ്മിറ്റിയെ മൂന്ന് മാസം മുമ്പ് ചുമതലപ്പെടുത്തിയിരുന്നു. വില വര്‍ധനവ് സംബന്ധിച്ച് ഉദ്യോഗസ്ഥരും കര്‍ഷകരും അടങ്ങുന്ന വിദഗ്ധസമിതി നടത്തിവന്ന പഠനം പൂര്‍ത്തിയായിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിന് അടുത്ത ആഴ്ച സമര്‍പ്പിക്കും. ഓണത്തിന് മുമ്പ് വില കൂട്ടിയില്ലെങ്കില്‍ മേഖലയ്ക്ക് വലിയ ബാധ്യത ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍. നീല കവര്‍ പാലിന് (ടോണ്‍ഡ് മില്‍ക്ക്) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) പാലിന് 19.50 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ശരാശരി 4 മുതല്‍ 5 രൂപാ വരെ വര്‍ധനവ് വേണമെന്നാണ് പഠന റിപ്പോര്‍ട്ട്.
തൈര് വില അരലിറ്ററിന് 25 രൂപയാണ് ശരാശരി വില. കട്ടത്തൈരിന് 30 രൂപയും. ഇവയിലും ആനുപാതിക വര്‍ധനവ് ഉണ്ടാകും. മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും കൂടും. പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാല് ഉത്പാദനവും പ്രതിവര്്ഷം 3900 കോടി രൂപയുടെ പാലും പാലുല്പന്നങ്ങളുടെ വിപണനവും സംസ്ഥാനത്ത് മില്‍മ നടത്തുന്നതായാണ് കണക്ക്പ്രളയത്തിന് ശേഷം ആഭ്യന്തര ഉല്പാദനത്തില് ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇത് ഓണക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം അന്യസംസ്ഥാനത്തുനിന്ന് കൂടുതല്‍ പാല് വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം പ്രതിദിനം 1.86 ലക്ഷം ലിറ്റര്‍ പാല് മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്റര്‍ പാല് ആയി ഉയര്‍ന്നിട്ടുണ്ട്.
മില്‍മ പാല് വില വര്‍ദ്ധിപ്പിച്ചാലും ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് പൂര്‍ണമായി ലഭിക്കില്ല. പാലിന് കൊഴുപ്പ് കുറവാണെന്ന് കാണിച്ച് കുറഞ്ഞ വിലയില്‍ സംഭരിച്ച് കൂടിയ വിലയില്‍ വില്‍ക്കുന്ന തന്ത്രമാണ് മില്‍മ ഉപയോഗിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: