കുവൈത്ത് സിറ്റി: കുവൈത്തിൽ ജനസംഖ്യാക്രമീകരണം സാധ്യമാക്കാൻ ദേശീയ തലത്തിൽ സ്വതന്ത്ര ചുമതലയുള്ള അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ. ഇക്കാര്യം പാർലിമെന്റിൽ കരട് പ്രമേയത്തിലൂടെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എം.പിമാർ.
ജനസംഖ്യയിലെ സ്വദേശി, വിദേശി അന്തരം വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായാണ് എംപിമാരുടെ വിലയിരുത്തൽ. ജനസംഖ്യാനുപാതത്തില്‍ മുന്നിലുള്ള വിദേശ രാജ്യക്കാരെ കൂടുതൽ ഒഴിവാക്കണമെന്നതാണ് എം പിമാരുടെ പ്രധാന ആവശ്യം. വിവിധ രാജ്യങ്ങളിൽനിന്നുള്ള അവിദഗ്ധ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം വളരെ കാലമായി പാർലമെന്റിൽ ഉയർന്നു വരുന്നുണ്ട്.
ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായി സർക്കാർ മേഖലയില്‍ സ്വദേശിവത്കരണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ പ്രശ്നം വേണ്ടത്ര ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്നാണ് എം.പിമാരുടെ പരാതി. ഏറ്റവും വലിയ വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക് ആശങ്കയുണ്ടാക്കുന്നതാണ് എം.പിമാര്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കരട് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: