കോട്ടയം: പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പിക്കാന്‍ സിപിഎമ്മിന്റെ സംഘടിതമായ നീക്കം. ഭരണത്തിന്റെ സ്വാധീനം പൂര്‍ണ്ണമായും ദുരുപയോഗം ചെയ്താണ് സിപിഎം പാനല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന്റെ നിയന്ത്രണത്തിന് സിപിഎമ്മിലെ ഉന്നതനായ ഒരു നേതാവിനെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചത്.
വോട്ട് നടന്ന ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിസമയം പോലും സിപിഎമ്മാണ് തീരുമാനിച്ചത്. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്നവരുടെ വോട്ട് ചെയ്യിക്കാതിരിക്കാനാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും ശ്രമിച്ചത്. പോളിംങ് സ്‌റ്റേഷന്റെ മതില്‍ തന്നെ എല്‍ഡിഎഫ് പാനലിന്റെ ബോര്‍ഡും പോസ്റ്ററും സ്ഥാപിച്ചു. നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു തെരഞ്ഞെടുപ്പില്‍ പോലീസിലെ സിപിഎം ഫ്രാക്ഷനും സിപിഎം നേതൃത്വവും നടത്തിയത്.
സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഭീഷണിയും പ്രലോഭനങ്ങളും ആവര്‍ത്തിച്ചെന്നാണ് വിവരം. അംഗങ്ങള്‍ക്ക് മദ്യം വിതരണം ചെയ്തതെന്ന ആരോപണവും ശക്തമാണ്.
















