തലശ്ശേരി : എസ്ഡിപിഐക്കാരനെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കണ്ണൂര്‍ നഗരത്തില്‍ വെട്ടേറ്റു മരിച്ചു. ആദികടലായി സ്വദേശി കട്ട റൗഫ് (26) ആണ് കൊല്ലപ്പെട്ടത്.
2016 ല്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് റൗഫ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ അക്രമികള്‍ ആരെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.
കഞ്ചാവ്, മയക്ക് മരുന്ന് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
















