കുവൈത്ത് സിറ്റി : സാരഥി കുവൈത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13ന് ഫിൻറ്റാസ് ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ നാരായണഗുരു ജയന്തിയും ഓണാഘോഷവും വിപുലമായി ആഘോഷിക്കും. സാരഥി അബ്ബാസിയ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഈ പരിപാടിയുടെ ഓണസദ്യ കൂപ്പൺ സാരഥി ട്രസ്റ്റ് വൈസ് ചെയർമാൻ ശ്രീ സജീവ് നാരായണൻ പ്രകാശനം ചെയ്തു.
ആദ്യ ഓണസദ്യ കൂപ്പൺ സാരഥി ജഹറ യൂണിറ്റ് കമ്മറ്റി ഏറ്റുവാങ്ങി. സാരഥി പ്രസിഡന്റ് കെ.വി സുഗുണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.ആര് അജി, ട്രഷറര്‍ ബിജു സി.വി, ചതയം / ഓണം ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു, വനിതാവേദി സെക്രട്ടറി പ്രീത സതീഷ്, വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍, ജോ.ട്രഷറര്‍ സുനില്‍ അടുത്തല, ഗുരുദര്ശനവേദി കോഡിനേറ്റര്‍ അജയകുമാര്‍, ഓണസദ്യ കണ്‍വീനർ ദിലീപ് കുമാർ, പ്രോഗ്രാം കമ്മറ്റി ട്രഷറർ അജി കുട്ടപ്പൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സെപ്റ്റംബർ 13 രാവിലെ 9 മണിമുതൽ വൈകിട്ട് 6 മണിവരെ ഒരുമുഴുനീള ദിവസ പരിപാടിയിൽ ഗുരുപൂജ, അത്തപ്പൂക്കളമത്സരം,കലാപരിപാടികൾ, പ്രഭാഷണം ശ്രീ ഷൗക്കത്ത് , ഓണസദ്യ, ഗുരുകൃതി മത്സരആലാപനം എന്നിവയും സെപ്തംബര്‍ 14 മുതല്‍ 16വരെ കുവൈറ്റിലെ വിവിധ മേഖലയില്‍ പ്രഭാഷണപരന്പര എന്നിങ്ങനെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: