കുവൈത്ത് സിറ്റി : അടൂര്‍ ഗോപാലകൃഷ്ണനെപോലുള്ളവരുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ അപലപനീയമാണെന്ന് എന്‍ആര്‍ഐസ് ഓഫ് കുവൈത്ത്. കേരളത്തിലെ സാംസ്കാരിക നായകന്മാര് എന്നു വിളിക്കുന്ന ചില അവസരവാദികള്‍ ഭാരതത്തിന്റെ പൈതൃകത്തെ തകര്‍ക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനാധിപത്യ മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് ഫാഹേലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്‍ആര്‍ഐ സെല്‍ സംസ്ഥാന സമിതി അംഗം രാജശേഖരന് അധ്യക്ഷതവഹിച്ചു. ഹരി ബാലരാമപുരം, അജയ്പിള്ള, ശ്രീനിവാസന് മലമ്പുഴ, സതീഷ് പാലക്കാട് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കുവൈത്ത് കോര്‍ഡിനേറ്റര്‍ ജിനേഷ് ജിവാലന്‍ സ്വാഗതവും ഫാഹീല്‍ കോര്‍ഡിനേറ്റര്‍ പാരിജാക്ഷന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: