Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മേഘനാദന്റെ മഹേന്ദ്രജാലങ്ങള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 29, 2019, 03:20 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മഹാബലിയുടെ പുത്രനായ വിരോചനന്റെ പുത്രന്‍ വൈരോചനന്‍ എന്ന അസുരന്റെ മകളുടെ മകളാണ് കുംഭകര്‍ണ്ണന്റെ ഭാര്യ. പേര് രാമായണങ്ങളില്‍ ഇല്ല. അവരുടെ പുത്രന്മാര്‍ കുംഭനും നികുംഭനുമായിരുന്നു. ശൈലൂഷ്യന്‍ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായ സരമയായിരുന്നു വിഭീഷണപത്‌നി.  ഇവര്‍ക്ക് ഒരു പുത്രിയുണ്ടായിരുന്നു ത്രിജട. സരമയും ത്രിജടയും സീത ലങ്കയിലെ അശോകവനികയില്‍ വസിക്കുമ്പോള്‍ വളരെ സഹായങ്ങള്‍ ചെയ്തിരുന്നു. 

    ശൂര്‍പ്പണഖയുടെ ഭര്‍ത്താവ് വിദ്യുജ്ജിഹ്വന്‍. അയാള്‍ രാവണന്റെ സൈന്യത്തിലെ ഒരു പ്രമുഖനായിരുന്നു. ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ രാവണനോടൊപ്പം പങ്കെടുത്തു. എന്നാല്‍ അബദ്ധത്തില്‍ രാവണന്റെ അസ്ത്രമേറ്റ് വിദ്യുജ്ജിഹ്വന്‍ വധിക്കപ്പെട്ടു. സഹോദരീഭര്‍ത്താവ് തന്നാല്‍കൊല്ലപ്പെട്ടതില്‍ രാവണന് അത്യധികമായ സങ്കടമുണ്ടായി. താന്‍ ഇനി ആരെ വരിക്കും എന്ന് ശൂര്‍പ്പണഖ ചോദിച്ചു. ജനസ്ഥാനത്തില്‍ പോയി വസിച്ചുകൊള്ളാനും ഇഷ്ടമുള്ളയാളെ വരിച്ചുകൊള്ളാനും രാവണന്‍ പറഞ്ഞു. അന്നുമുതല്‍ ശൂര്‍പ്പണഖ ദണ്ഡകവനത്തിലെത്തി അര്‍ദ്ധസഹോദരന്മാരായ ഖരദൂഷണന്മാരോടൊപ്പം താമസമായി. 

മേഘനാദന്റെ ജനനം

രാവണന്റെ പ്രഥമപുത്രനായ മേഘനാദന്‍ ശിവന്റെ ബീജത്തില്‍ നിന്നു ജനിച്ചതാണ്. ജനിച്ച സമയത്ത് ഇടിവെട്ടുംപോലെ ഉറക്കെ നിലവിളിച്ചു.  അതിനാല്‍ മേഘനാദന്‍  എന്നു പേരുകട്ടി. ശിവബീജത്തില്‍ നിന്നും ജനിച്ചതിനാല്‍ പരമശിവന് മേഘനാദനോട് അത്യധികമായ വാത്സല്യമുണ്ടായിരുന്നു.  മേഘനാദനെ വിദ്യാഭ്യാസം ചെയ്യിച്ചത് ശിവനായിരുന്നു. ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം,  ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം തുടങ്ങി സര്‍വ്വവിദ്യകളും ശിവന്‍ മേഘനാദനെ അഭ്യസിപ്പിച്ചു. അതുകൊണ്ട് മേഘനാദന് മായാവി എന്നും പേരുകിട്ടി. കാനീനന്‍, രാവണി, ഇന്ദ്രജിത്ത് എന്നിങ്ങനെയും പേരുകളുണ്ട്. മേഘനാദന്‍ രാവണനോടൊപ്പം സ്വര്‍ഗ്ഗലോകം ആക്രമിച്ചു. ഇന്ദ്രന്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു. അവരെ വധിക്കാന്‍ സമയമായിട്ടില്ലെന്നും കാലമെത്തുമ്പോള്‍ താന്‍ രാവണനെ വധിച്ചുകൊള്ളാമെന്നും ഭഗവാന്‍ വിഷ്ണു ആശ്വസിപ്പിച്ചു. ഇന്ദ്രന്‍ മടങ്ങിയെത്തി രാവണനുമായി യുദ്ധം തുടങ്ങിയ ഇന്ദ്രപുത്രനായ ജയന്തന്‍ മേഘനാദനോടും യുദ്ധംചെയ്തു. ശിവന്‍ സമ്മാനിച്ച തിരോധാനവിദ്യ ഉപയോഗിച്ച് മറഞ്ഞുനിന്ന് ശരമാരിചൊരിഞ്ഞ് ജയന്തനെ വീഴ്‌ത്തി. ആ സമയത്ത് ഇന്ദ്രാണിയുടെ പിതാവായ പുലോമാവ് ജയന്തനെ എടുത്ത് സമുദ്രത്തില്‍ ഒളിപ്പിച്ചു. 

  ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ച് രാവണനെ വീഴ്‌ത്തി. മേഘനാദന്‍ അദൃശ്യനായി നിന്ന് ശരമാരികൊണ്ട് ദേവേന്ദ്രനെ ബന്ധനസ്ഥനാക്കി. രാവണനും മേഘനാദനും കൂടി ഇന്ദ്രനെ എടുത്ത് ലങ്കയിലേക്കുകൊണ്ടുപോയി. ദേവന്മാര്‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചപ്പോള്‍ ബ്രഹ്മാവ് ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം മേഘനാദന്‍ ഇന്ദ്രനെ മോചിപ്പിച്ചു. സന്തുഷ്ടനായ ബ്രഹ്മാവ്  മേഘനാദന് ഇന്ദ്രജിത്ത് എന്നുപേരു നല്‍കി. മേഘനാദന്‍ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും കാട്ടിലും, ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരുവിമാനം സമ്മാനിച്ചു. കൂടാതെ ആയുധമേല്‍ക്കാത്ത ഒരുപടച്ചട്ട, അത്ഭുതകരമായ ആയുധങ്ങള്‍ എന്നിവയും സമ്മാനിച്ചു. പതിന്നാലുവര്‍ഷം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമിരിക്കുന്ന ഒരാള്‍ മാത്രമേതന്നെ വധിക്കാവൂ എന്നവരവും മേഘനാദന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവ് ആ വരവും നല്‍കി. ഇപ്രകാരം മനുഷ്യര്‍ക്കോ ദേവന്മാര്‍ക്കോ, അസുരന്മാര്‍ക്കോ ഇതുവരെ ലഭിക്കാത്ത എല്ലാവരങ്ങളും സമ്മാനങ്ങളും മേഘനാദന് ലഭിച്ചു.

(തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

Kerala

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

Kerala

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

Kerala

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies