കുവൈറ്റ് സിറ്റി : ഐക്യരാഷ്ട്രസഭ നഷ്ടപരിഹാര കമീഷന്റെനിര്ദേശപ്രകാരമാണ് അധിനിവേശത്തെ തുടര്‍ന്ന് കുവൈത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി ഇറാഖ് കുവൈത്തിന് പണം നല്‍കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറാഖ് സേനയെ രാജ്യത്തില്‍ നിന്നും പുറത്താക്കിയ 1991ലാണ് ഐക്യരാഷ്ട്ര സഭ നഷ്ടപരിഹാര കമീഷന് രൂപവത്കരിച്ചത്. 52.4 ശതകോടി ഡോളര്‍ ആണ് കമീഷന് നിശ്ചയിച്ച മൊത്തം നഷ്ടപരിഹാരത്തുക. ഇതില്‍48.7 ശതകോടി ഡോളറാണ്കുവൈത്ത് ഇതുവരെ കൈപ്പറ്റിയത്.
ഇറാഖ് കുവൈത്തിനുമേല്‍ നടത്തിയ അധിനിവേശം മൂലം നഷ്ടങ്ങള്‍ നേരിട്ട വ്യക്തികള്‍, കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സംഘടനകള്‍ എന്നിവക്കാണ് കമീഷന് നഷ്ടപരിഹാരം നല്കാന് വിധിച്ചത്. രണ്ടു ദശകത്തോളമായി രാജ്യത്തെ എണ്ണവരുമാനത്തിന്റെഅഞ്ചു ശതമാനം നീക്കി വെച്ചാണ് ഇറാഖ നഷ്ടപരിഹാരതുക നല്കി വരുന്നത്. ക്രൂഡോയില്‍ വിലത്തകര്‍ച്ചയും ഐ.എസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടവും രാജ്യത്തെ സാമ്പത്തിക ഘടനയെ ബാധിച്ചതിനെ തുടര്‍ന്ന് 2014 മുതല്‍ യുദ്ധ നഷ്ടപരിഹാരത്തുക നല്‍കുന്നത് ഇറാഖ് നിര്‍ത്തിയിരുന്നു. പിന്നീട് 2018 ഏപ്രിലിലാണ് വീണ്ടും നല്കിത്തുടങ്ങിയത്.
നഷ്ടപരിഹാരമായി 3.7 ശതകോടി ഡോളര്‍ കൂടി ഇറാഖ് കുവൈത്തിന് നല്‍കാനുണ്ടെന്നും കമീഷന് അറിയിച്ചു. ഇറാഖ് അധിനിവേശകാലത്തെ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി 270 ദശലക്ഷം ഡോളര്‍ കൂടി കുവൈറ്റ് ഏറ്റുവാങ്ങി. നഷ്ടപരിഹാരമായിമൂന്ന് ദശാംശം ഏഴ് ശതകോടി ഡോളര്‍ കൂടി ഇറാഖ് കുവൈത്തന് നല്‍കാനുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ യുദ്ധനഷ്ടപരിഹാര കമീഷന്കമീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: