കുവൈറ്റ് സിറ്റി : കുവൈറ്റിലെ 10 കോടിയിലേറെ കുവൈറ്റ് ദിനാര്‍ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏകദേശം 2300 കോടിരൂപയോളമാണ് ഉടമസ്ഥാവകാശം ഉന്നയിക്കപ്പെടാതെ വര്‍ഷങ്ങളായി വിവിധ അക്കൗണ്ട് ഉടമകളുടെ പേരില്‍ ഉള്ളത്.
ഓഹരി വിപണിയില്‍ പേര് ചേര്‍ക്കപ്പെട്ടതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ ലാഭ വിഹിതങ്ങളുമാണ് ഇത്രയും തുക പലരുടെയും അക്കൗണ്ടില്‍ വന്നു ചേര്‍ന്നത്. പത്ത് വര്‍ഷത്തിലേറെയായിട്ടും ഈ അക്കൗണ്ട് ഉടമകളില്‍ ആരും തന്നെ പണം പിന് വലിക്കാനോ മറ്റുമായി ഇത് വരെ ബേങ്കിനെ സമീപിച്ചിട്ടില്ല. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഓഹരി വിപണികളിലും മറ്റുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്ഷേപിച്ച അക്കൗണ്ട് ഉടമകളാണു ഇവരില്‍ ഏറെയും.
വര്‍ഷങ്ങളായി ഇരട്ടിച്ചു വരുന്ന തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് ഇവര്‍ മറന്നതാകാമെന്നാണു ബേങ്കുകളുടെ നിഗമനം. കുവൈറ്റില്‍ നിന്നും പല കാരണങ്ങളാല്‍ വിട്ടുപോകേണ്ടിവന്ന ചില വിദേശികളുടെ അക്കൗണ്ടുകളിലും പണം കെട്ടികിടപ്പുണ്ട്. ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ബാങ്കില്‍ എത്തുകയും അത് പിന്‍വലിക്കാതിരിക്കുകയും ചെയ്ത കേസുകളുമുണ്ട്്. സജീവമല്ലാത്ത അക്കൗണ്ടുകള്‍ സംബന്ധിച്ച് നടപടികള്‍ സെന്‍ട്രല്‍ ബാങ്ക് റെഗുലേഷന് വിഭാഗം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: