കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ 4000 ത്തോളം പ്രവാസി തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്തി. ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് സ്റ്റേഡിയത്തിലാണ് പ്രവാസികളുടെ കുത്തിയിരിപ്പ് സമരം. ഇന്ത്യക്കാര്‍ അടക്കമുള്ള ഏഷ്യക്കാരാണു സമരത്തില്‍ ഏര്‍പ്പെട്ട ഭൂരിഭാഗം തൊഴിലാളികളും.
ജാബര്‍ അല്‍ അഹമ്മദ് പ്രദേശത്ത് 55 ആമത് കിലോമീറ്റര്‍ പരിസരത്താണു ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടിച്ചത്. താമസ കാലാവധി കഴിഞ്ഞ നിരവധി തൊഴിലാളികളും ഇവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുവൈത്ത് ഓയില്‍ കമ്പനിക്ക് വേണ്ടി കരാര്‍ പണി ഏറ്റെടുത്തു ചെയ്യുന്ന സ്ഥാപനത്തിലാണു തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. കുവൈത്ത് ഓയില്‍ കമ്പനിയില്‍ നിന്നും തങ്ങള്‍ക്ക് പത്ത് മില്ല്യണ്‍ ദിനാര്‍ ലഭിക്കാനുണ്ടെന്നും ഇത് ലഭിക്കാത്തത് കാരണമാണു ശമ്പളം കുടിശ്ശികയാതെന്നും തൊഴില്‍ ഉടമ അധികൃതരെ അറിയിച്ചു. വിഷയത്തില്‍ തൊഴിലാളികളുടെ സമരത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സാമൂഹിക തൊഴില്‍ മന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: