കുവൈറ്റ് സിറ്റി : കുവൈത്തില്‍ പുതുതായി ആരംഭിക്കുന്ന ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കും ഡോക്റ്റര്‍ , നര്സ്സ് എന്നീ തസ്തികളിലേക്ക് നിരവധി ഒഴിവുകളാണു വരാനിറ്റിക്കുന്നത്. ഈ തസ്സ്തികകളിലേക്ക് കൂടുതല്‍ ഫലസ്ത്വീന് പൗരന്മാരെ പരിഗണിക്കാനാണു മന്ത്രാലയം ആലോചിക്കുന്നത്. നേരത്തെ കുവൈത്ത് അധിനിവേശത്തിനു മുമ്പ് ആരോഗ്യ രംഗത്ത് ഫലസ്ത്വീന് പൗരന്മാര് പ്രകടിപ്പിച്ച ജോലിയിലെ നൈപുണ്യവും ഉപ്ദാനപരമായ കഴിവുമാണു ഇവരെ വീണ്ടും പരിഗണിക്കുന്നതിനു കാരണം. ആരോഗ്യമന്ത്രാലയത്തിലേക്ക് ഫലസ്സ്ത്വീനികളായ 200 നര്സ്സുമാരെയും 300 ഡോക്റ്റര്മ്മാരെയും നിയമിക്കും. ഇത് സംബന്ധിച്ച് അടുത്തമാസങ്ങളില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം ഫലസ്ത്വീന് അതോറിറ്റിയുമായി ചര്‍ച്ച നടത്തും. വരുന്ന സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളിലും വെച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഗാസ, വെസ്റ്റ് ബേങ്ക് എന്നിവിടങ്ങളില്‍ വെച്ച് ഉദ്യോഗാര്‍ത്ഥികളുമായുള്ള കരാറില്‍ ഒപ്പു വെക്കും. അധിനിവേശ കാലത്ത് ഫലസ്ത്വീന് ഇറാഖിനെ പിന്തുണച്ച കാരണത്താല്‍ ഈ രാജ്യത്ത് നിന്നുള്ളക്കവര്ക്ക് കുവൈത്തിലേക്ക് പുതുതായി വിസ അനുവദിച്ചിരുന്നില്ല. നിലവില്‍ നര്‍സ്സിംഗ് രംഗത്ത് ഏറ്റവും അധികം ജോലി ചെയ്യുന്നത് മലയാളികളാണു. ഈ മേഖലയിലേക്കുള്ള ഫലസ്ത്വീന് പൗരന്മാരുടെ കടന്നു കയറ്റം മലയാളികള്‍ അടക്കമുള്ള മറ്റു രാജ്യക്കാരുടെ തൊഴില്‍ സാധ്യതയെയായിരിക്കും കാര്യമായി ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: