കുവൈറ്റ് സിറ്റി : കുവൈറ്റ് പാര്‍ലമെന്റില്‍ നേരത്തെ ഈ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. തമര് അല്‍ സുവൈത്ത് എം.പി.യാണ് വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥന നേരത്ത് കടകളും വാണിജ്യ സ്ഥാപനങ്ങളും അടക്കണമെന്ന കരട് ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.
ജുമു അ പ്രാര്‍ത്ഥന നേരത്ത് ജാം ഇയ്യകളും നിര്‍ബന്ധമായും അടക്കണമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 1000 ദിനാര്‍ പിഴ ചുമത്തുവാനും ഒരു മാസക്കാലം സ്ഥാപനം അടച്ചു പൂട്ടുവാനും ബില്ലില്‍ ആവശ്യപ്പെടുന്നു. ജുമു അ പ്രാര്‍ത്ഥന നേരത്ത് ജോലികള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കുവാന്‍ ഖുര്‍ ആനില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. ഇത് പ്രകാരം ആ സമയത്ത് വ്യാപര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുവാനും ബില്ലില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: