തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറുവാങ്ങുന്നതുമായി ഉണ്ടായ വിവാദത്തില്‍ കെപിസിസി പ്രസിഡന്റിന് എതിരായ പരാമര്‍ശം വൈകാരികമായിപ്പൊയെന്ന് അനില്‍ അക്കര എംഎല്‍എ. ഇതില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ നേരില്‍ കണ്ട് മാപ്പ് ചോദിക്കുമെന്നും അദേഹം പറഞ്ഞു. പാര്‍ട്ടി തലത്തില്‍ അച്ചടക്കനടപടി ഭയന്നാണ് അനില്‍ അക്കര മാപ്പു പറച്ചിലുമായി രംഗത്ത് വന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ ശേഷം കെപിസിസി യോഗങ്ങളില്‍ എംഎല്‍എമാരെ വിളിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതിപ്പെട്ടെന്നും അനില്‍ അക്കര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍ഡിന്റെ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രദമല്ലെന്നും അദേഹം വിമര്‍ശനം ഉന്നയിച്ചു.
















