കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സിപിഐ നേതാക്കള്‍ക്കെതിരെ കേസ്.മാര്‍ച്ചില്‍ പങ്കെടുത്ത എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമാണ്. സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ പത്ത് പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം മാര്‍ച്ചിന് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ്. കല്ലും കട്ടയും കുറുവടിയുമായാണ് പ്രവര്‍ത്തകര്‍ വന്നതെന്നും മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്‌തെന്ന എഫ്‌ഐആര്‍ അതേസമയം 800 പേരെ തിരിച്ചറിയാനുണ്ടെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഡാലോചനയെന്ന് ജില്ലാ സെക്രട്ടറി പി.രാജു ആരോപിച്ചു. ഞാറയ്‌ക്കല്‍ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നും കേസ് അട്ടിമറിക്കാന്‍ എം.എല്‍.എയുടെ പരിക്ക് സംബന്ധിച്ച തെളിവുകള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയ പൊലീസിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോലീസ് മനപ്പൂര്‍വം ഉണ്ടാക്കിയ തെളിവുകളാണ് പുറത്തുവിട്ടതെന്നും പോലീസിന്റേത് ശരിയായ നടപടിയല്ലെന്നും പി.രാജു വിമര്‍ശിച്ചു.
















