തിരുവനന്തപുരം: സി.പി.എമ്മിലെ മുതിര്‍ന്ന എംഎല്‍എക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. തിരുവനന്തപുരം ജില്ലയിലുള്ള എംഎല്‍എക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ഒത്താശയോടുകൂടി തന്റെ വീട്ടില്‍എംഎല്‍എയും മറ്റൊരു യുവതിയും തമ്മില്‍ അവിഹിത ബന്ധം നടത്തി. ഇത് താന്‍ കൈയോടെ പിടികൂടി. തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാന്‍ എംഎല്‍എയും യുവതിയും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയുള്ള തന്റെ ഭര്‍ത്താവിന്റെ കൂടി അറിവോടെയാണ് വീട്ടില്‍ യുവതിയുമായി എംഎല്‍എ വന്നതെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയപ്പോഴാണ് എംഎല്‍എയുടെ അവിഹിതബന്ധം താന്‍ കാണാനിടയായത്.
തുടര്‍ന്ന് ബഹളം വെയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ വാ പൊത്തുകയും കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തു. തുടര്‍ന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ ഉടുമുണ്ട് മാത്രമായി എംഎല്‍എ വീടിന് പുറകിലുള്ള മതില്‍ ചാടി ഓടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എംഎല്‍യുടെ ബാഗ് ഇപ്പോഴും തന്റെ മുറിയില്‍ ഉണ്ടെന്നും അതില്‍ നിന്നും ക്വാണ്ടവും ടവ്വലും ഉള്‍പ്പെടെയുള്ളവ കിട്ടിയെന്നും പരാതിയില്‍ പറയുന്നു.
സിപിഎമ്മിന്റെ മുതിര്‍ന്ന എംഎല്‍എ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവതി ഡിവൈഎസ്പിയ്‌ക്ക് എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി.
(ഭരണകക്ഷി എംഎല്‍എക്കെതിരെ ഗുരുതരമായ പീഡന പരാതി യുവതി പോലീസില്‍ നല്‍കിയിട്ടും ഇതുവരെ കേസ് എടുത്തിട്ടില്ല. അതിനാലാണ് പേര് വെളിപ്പെടുത്താത്തത്)
















