കുവൈറ്റ് സിറ്റി: ഇന്‍ഷുറന്‍സ് ഓഫിസില്‍ പോകാതെ പ്രീമിയം തുക ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കുവൈറ്റ്. ജനുവരിയില്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും. നേരത്തെ ഔട്ട്സോഴ്സിങ് കമ്പനിയാണ് വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിച്ചിരുന്നത്.
ഇഖാമ പുതുക്കുന്നതിന് മുന്‍പ് ആളുകള്‍ ഔട്ട് സോഴ്സിങ് കേന്ദ്രത്തിലെത്തി വരിനിന്ന് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതി ഇതോടെ അവസാനിക്കും. ഇതിനു പകരമായാണ് ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ആരംഭിച്ചത്.
പുതിയ സംവിധാനത്തില്‍ ഇന്‍ഷുറന്‍സ് ഓഫിസില്‍ പോകാതെ പ്രീമിയം തുക അടക്കാനും ഇന്‍ഷുറന്‍സ് നടപടി പൂര്‍ത്തിയാക്കാനും കഴിയും. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍, ഗാര്‍ഹികത്തൊഴിലാളികള്‍, ആശ്രിത വിസയില്‍ താമസിക്കുന്നവര്‍, തുടങ്ങിയ എല്ലാ വിസ കാറ്റഗറികളില്‍ ഉള്ള വിദേശികള്‍ക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: