കൊച്ചി: പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മൗനം പാലിച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനോട് ചോദ്യശരങ്ങളുമായി സംവിധായകന്‍ അലി അക്ബര്‍. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണനോട് തുറന്നടിച്ചിരിക്കുന്നത്. പെരുവിരലില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ കുറ്റപ്പെടുത്തുമ്പോഴാണ് അടൂരിന്റെ നിലവിളി എന്ന് തുടങ്ങിയ കുറിപ്പില്‍ കേരളത്തിലുണ്ടായ പ്രധാന അനിഷ്ഠ സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം:
പിണറായി സഖാവേ..
പെരുവിരലില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ കുറ്റപ്പെടുത്തുമ്പോഴാണ് അടൂരിന്റെ നിലവിളി, അങ്ങയുടെ പാര്‍ട്ടി 51 വെട്ടുവെട്ടിയപ്പോള്‍ അതിയാന്റെ അണ്ണാക്കില്‍ കപ്പപ്പുഴുക്കായിരുന്നോ? മധുവിനെ ഒരു പിടി അരിയുടെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ അതിയാന്റെ അണ്ണാക്കില്‍ ഏത്തപ്പഴമായിരുന്നോ?അങ്ങയുടെ ശിഷ്യന്‍ അഭിമന്യുവിന്റെ നെഞ്ചില്‍ അങ്ങയുടെ സുടാപ്പികള്‍ കത്തിയിറക്കിയപ്പോള്‍ അങ്ങേരുടെ അണ്ണാക്കില്‍ കൊഴുക്കട്ടയായിരുന്നോ? കാസര്‍ഗോഡ് തുടങ്ങി ഇങ്ങു യൂണിവേഴ്‌സിറ്റി വരെ അങ്ങയുടെ പാര്‍ട്ടിക്കാര്‍ കത്തി കുത്തിക്കളിച്ചപ്പോള്‍ അടൂരിന്റെ അണ്ണാക്കില്‍ അവലോസ് പൊടിയായിരുന്നോ?
ജയ്ശ്രീരാം വിളിച്ചാല്‍ തല്ലിക്കൊല്ലുന്ന അങ്ങയുടെ പ്രിയ നേതാവ് മമതയ്‌ക്കെതിരേ കമാന്നു മിണ്ടാതിരിക്കാന്‍ അടൂരിന്റെ അണ്ണാക്കില്‍ ചിരട്ടപുട്ട് കുടുങ്ങിയാര്‍ന്നോ? അങ്ങുത്തരേന്ത്യയില്‍ കൊതുക് കടിച്ചാല്‍ രാമന്റെ പേരിലാക്കി തൊണ്ട കീറാന്‍ നടക്കുന്ന വിധേയനായി ഒരുത്തരവാദപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകന്‍ മാറിയാല്‍ ചോദ്യം ചെയ്യും, രാമ രാമാ എന്നുച്ചത്തില്‍ വിളിച്ചു പ്രതിഷേധിക്കും… രാമന്റെ പേരുപയോഗിച്ചു ചുമ്മാതങ് കേറി മേയാമെന്ന് ആരും കരുതണ്ട,
ഇങ്കുലാബ് വിളിച്ചു ജീവനെടുക്കുന്ന കേരളത്തിലെ ക്രിമിനലുകളെ ആദ്യം ഒന്ന് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടു പോരെ രാമന്റെ മുതുകത്തു കയറാന്‍..
















