സ്ത്രീകള്‍ നേരിടുന്ന ചില അനുകാലിക വിഷയങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് തിധിഎന്ന ചിത്രത്തിലൂടെ സംവിധായികയായ ചിപ്പി രഘുനാഥ്. ലക്കി റീല്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചേര്‍ത്തലയില്‍ പൂര്‍ത്തിയായി.
കൗമാരക്കാരായ പ്രണയിനികള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ ചുട്ടുകൊല്ലുന്ന കാപാലികന്മാരായ കാമുകന്മാര്. ഇവര്‍ക്കെതിരെ പ്രതികരിക്കുകയാണ് സംവിധായിക ചിപ്പി രഘുനാഥ്. ടെലിഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള ചിപ്പിയുടെ ആദ്യ ചിത്രത്തിന് രചന നിര്‍വ്വഹിച്ചതും ചിപ്പി തന്നെ.
നന്ദകുമാര്‍, ജോമിജോസ്, സമദ് ഉസ്മാന് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ- വിനോദ് ബാബു, എഡിറ്റിംഗ്- ബോസ്, ഗാനങ്ങള്‍-സംഗീതം- ശ്രീക്കുട്ടന്, ആലാപനം- ശ്രീനാഥ് സി.എസ്, ലക്ഷ്മി പ്രിയ, കല- സുരേഷ്. മിഥുന്‍ഷാ, നിമ്മി, ദിലീപ് പുത്തനമ്പലം, അയ്മനം സാജന്, മക്കാര്‍, മായ കുര്യന്, അനുമോള്‍, നിക്കി വേണു, സൂരജ് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: