തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പോലീസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചിറക്കി. ക്യാമ്പസില്‍ നിന്നും പോലീസുകാരെ ഇറക്കി വിടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. പോലീസുകാരുടെ ലാത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു.
പുതിയതായി നിയമിച്ച അഡ്ഹോക് കമ്മിറ്റി അംഗങ്ങളാണ് പോലീസിനെ ക്യാമ്പസില്‍ നിന്നും അടിച്ചിറക്കിയത്. എസ്.എഫ്‌ഐക്കാര്‍ തമ്മില്‍ നടത്തിയ കത്തികുത്തിനെ തുടര്‍ന്നാണ് കോളേജില്‍ സുരക്ഷക്കായി പോലീസിനെ നിയോഗിച്ചത്. ഈ പോലീസുകാരെയാണ് എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചിറക്കിയത്. സുരക്ഷാ സുമതലയുള്ള പോലീസുകാരോട് ഗേറ്റിന് പുറത്തു പോകാന്‍ പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിടുകയായിരുന്നു.
എന്നാല്‍, യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ പോലീസിനെ പുറത്താക്കണമെന്ന എസ്എഫ്ഐയുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അധികമായാല്‍ അമൃതും വിഷമാണ്. പോലീസുകാര്‍ കോളേജിനകത്ത് കയറേണ്ട ആവശ്യമില്ലന്നും മന്ത്രി പറഞ്ഞു.
















