പെരുമ്പാവൂര്‍: കേരളത്തില്‍ ജീവിച്ചിരുന്ന അവസാന നാടുവാഴകളിലൊരാളായ നാഗഞ്ചേരി മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി (107)അന്തരിച്ചു. പ്രായാധിക്യത്തെത്തുടര്‍ന്ന് അവശതയിലായ അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. പ്രശസ്ഥമായ പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തിന്റെയും അതിനുള്ളിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമയായിരുന്നു വാസുദേവന്‍ നമ്പൂതിരി.
















