തിരുവനന്തപുരം: ബാര്‍ ഡാന്‍സറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്.
തനിക്ക് യുവതിയുമായി ബന്ധമില്ലെന്നാണ് ഇതുവരെ ബിനോയ് പറഞ്ഞിരുന്നത്. എന്നാല്‍ കോടിയേരി പുത്രനുമായി ചേര്‍ന്ന് തങ്ങളുടെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ് ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടു. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്‌ക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിനോയ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്‌ക്ക് ഹാജരാകാന്‍ പോലീസ് പറഞ്ഞിട്ടും കോടിയേരി പുത്രന്‍ തയാറായില്ല.
അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവന്നിരുന്നു. നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.
ജനുവരി പത്തിന് ഫോണ്‍ വിളിച്ചതിന്റെ വിശദ വിവരങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ഇതില്‍ അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാന്‍ യുവതി തിരിച്ചുപറയുന്നത് ശബ്ദരേഖയിലുണ്ട്.ശബ്ദരേഖ പുറത്തു വന്നതോടെ കേസില്‍ ബിനോയ് കോടിയേരി കൂടുതല്‍ കുടുക്കിലേക്ക് നീങ്ങുകയാണ്. തിനിക്ക് ബിനോയിയുടെ പണം വേണ്ടെന്നും, മകന് ജീവിക്കാന്‍ ആവശ്യമുള്ളത് നിങ്ങള്‍ തന്നെയാണ് നല്‍കേണ്ടതെന്നും യുവതി ബിനോയിയോട് ആവശ്യപ്പെടുന്നുണ്ട്.
















