കൊച്ചി : ഹൈന്ദവ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവരെ നവോത്ഥാന നായകരായി പ്രഖ്യാപിക്കുന്ന വിധത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പുറത്തിറക്കിയ മാഗസിന്‍ പിന്‍വലിച്ചു. കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്‌ച്ചപ്പാടുകള്‍ക്കും നിരക്കാത്തതായതിനാലാണ് മാഗസിന്‍ പിന്‍വലിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മാഗസിന്‍ പുറത്തിറങ്ങിയതോടെ ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗതെത്തിയിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് മാഗസിന്‍ പിന്‍വലിക്കുന്ന പ്രഖ്യാപനമുണ്ടായത്.
വിവാദമായ സാഹചര്യത്തില്‍ ഇത് പിന്‍വലിച്ച്, ഇത്തരം പ്രവര്‍ത്തിക്ക് പ്രിന്‍സിപ്പല്‍ മറുപടി നല്‍കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. അതേസമയം മാഗസിന്‍ പുറത്തിറങ്ങിയതില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രിന്‍സിപ്പാള്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
‘ആന കേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസിനില്‍ ഹൈന്ദവ വിശ്വസത്തെയും ശബരിമല ആചാരങ്ങളെയും അപഹസിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങള്‍ മാഗസീനില്‍ ഉണ്ടായിരുന്നു. പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത് ഊര്‍ജ്ജം നല്‍കാനും മാഗസിനിലൂടെ ആഹ്വാനം ചെയ്യുന്നു. വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവരെ നവോത്ഥാന നായകര്‍ എന്ന വിധത്തിലും ഇതില്‍ ചിത്രികരിച്ചിരുന്നു.
ശബരിമല വിധി തുറന്നിടുന്നത് എന്ന ലേഖനത്തില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ അവിടെ ദുരാചാങ്ങളാണ് നടക്കുന്നതെന്നും ഇത്തരം അനാചാരങ്ങളെ തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതി വിധിയെന്നും പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്‌ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍.
















