തിരുവനന്തപുരം: നവോത്ഥാന നായകരുടെ കലാലയമായിരുന്ന യൂണിവേഴ്‌സിറ്റി കോളേജിനെ ഇന്ന് പാര്‍ട്ടി ഗ്രാമമായി മാറ്റിയിരിക്കുകയാണെന്ന് മുന്‍ ഡിജിപി ഡോ. ടി.പി സെന്‍കുമാര്‍. കേരളത്തിലെ കലാലയങ്ങളില്‍ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചന മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിനെ ഗുണ്ടാതാവളമാക്കുന്ന രാഷ്‌ട്രീയ ഫാസിസത്തിനെതിരെ ഉണര്‍വ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അറിവാണ് ആയുധം’പൂര്‍വ വിദ്യാര്‍ഥി സാംസ്‌കാരിക കൂട്ടായ്‌മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സെൻകുമാർ. ഗുണ്ടകളെ സംരക്ഷിക്കുകയും സൃഷ്ടിക്കുകയുമാണ് കലാലയങ്ങളില്‍ എസ്എഫ്‌ഐ ചെയ്യുന്നത്. കേരളത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാതെ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് കേരളത്തിലെ പല കോളേജുകളിലും നടക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളില്‍ ഒന്നാം പ്രതി അധ്യാപക സംഘടനകളാണ്. അവരാണ് എസ്എഫ്‌ഐയ്‌ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നത്. കലാലയങ്ങളില്‍ സര്‍ഗശക്തി വളരണം. അവിടെ അടിമത്വവും ഭീകരവാദവുമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
















