ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ 26ന് സമാപിക്കും. ആഗസ്റ്റ് 10നാണ് നെഹ്‌റു ട്രോഫി ജലോത്സവം. വളളംകളിക്ക് മുന്നോടിയുളള ക്യാപ്റ്റന്‍സ് മീറ്റിങ് 29ന് രാവിലെ 11ന് ആലപ്പുഴ വൈഎംസിഎ ഹാളില്‍ നടത്തും. ചുണ്ടന്‍വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ ഫോം പൂരിപ്പിച്ച് വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം ആഗസ്റ്റ് ഒന്നിന് മുമ്പായി മിനിസിവില്‍ സ്‌റ്റേഷനിലെ രണ്ടാംനിലയിലെ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തിക്കണം.
രേഖകൾ ഇല്ലാത്ത ചുണ്ടന്‍ വളളങ്ങളെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല. ഇത്തവണ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കുതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് വരെ 35 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചുണ്ടന്‍-ചമ്പക്കുളം (യുബിസി, കൈനകരി), ജവഹര്‍ തായങ്കരി (നവ ജീവന്‍ ബോട്ട് ക്ലബ്, കോട്ടയം), വീയപുരം (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം), നടുഭാഗം ചുണ്ടന്‍ (പള്ളാത്തുരുത്തി, ബോട്ട് ക്ലബ്), ദേവസ് (എന്‍സിഡിസി, കുമരകം), സെന്റ് ജോര്‍ജ് (ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ). ചുരുളന്‍-വേലങ്ങാടന്‍ (ശ്രീ ശക്തീശ്വരത്തപ്പ ബോട്ട് ക്ലബ്), കോടി മാത (മലര്‍വാടി ബോട്ട് ക്ലബ്, നോര്‍ത്ത് പറവൂര്‍), ശ്രീ ഗുരുവയുരപ്പന്‍ (കണ്ടശാംകടവ് ടൗണ്‍ ബോട്ട് ക്ലബ്, തൃശൂര്‍), ശ്രീ മന്നെരി ഭദ്രകാളി ഭഗവതി (യുവ ശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, തൃശൂര്‍), വേങ്ങയില്‍ പുത്തന്‍ വീടന്‍ (ലൂണ ബോട്ട് ക്ലബ്, കരുമാടി). ഇരുട്ടുകുത്തി എ ഗ്രേഡ്-പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്, കളര്‍കോട്).
ഇരുട്ടുകുത്തി ബി ഗ്രേഡ്-ഹനുമാന്‍ നമ്പര്‍1 (സ്യാന്‍ ബോട്ട് ക്ലബ്, നടുത്തുരുത്തില്‍), സെന്റ് ആന്റണിസ് (ബ്രദേഴ്സ് ബോട്ട് ക്ലബ്, തൃപ്പുണിത്തറ), ഗോതുരുത്ത് പുത്രന്‍ (താന്തോന്നി തുരുത്ത്, മുളവുകാട്), ശ്രീ മുത്തപ്പന്‍ (ഫ്രണ്ട്‌സ്, പനങ്ങാട്), കുറുപ്പ് പറമ്പന്‍ (വളഞ്ഞവട്ടം ബോട്ട് ക്ലബ്, തിരുവല്ല).
ഇരുട്ട് കുത്തി സി ഗ്രേഡ്-ജിബി തട്ടകന്‍ (മലര്‍വാടി ബോട്ട് ക്ലബ്, നോര്‍ത്ത് പറവൂര്‍), മയില്‍ വാഹനന്‍ (വിസിബിസി, പനങ്കാട്), ഹനുമാന്‍ നമ്പര്‍ 2 (ശ്രീ ഭദ്ര ബോട്ട് ക്ലബ്, മരട്), ശ്രീ മുരുകന്‍ (സാരംഗി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ഉദയംപേരൂര്‍), ജിഎംഎസ് (ജാസ്‌ക് പൂയപ്പള്ളി, നോര്‍ത്ത് പറവൂര്‍), ശ്രീ പാര്‍ഥസാരഥി (നടുവില്‍ കര ബോട്ട് ക്ലബ്, തൃശൂര്‍), ശ്രീഭദ്ര (പുല്ലങ്ങടി ബോട്ട് ക്ലബ്, ചമ്പക്കുളം). വൈപ്പ് എ ഗ്രേഡ്-പഴശിരാജാ (ജയ കേരള, കരുമാടി), ജയ് ഷോട്ട് (വാരിയേര്‍സ് ബോട്ട് ക്ലബ്, കൈനകരി), അമ്പലക്കടവന്‍ (താന്തോണിതുരുത്ത് ബോട്ട് ക്ലബ്, മുളന്തുരുത്ത്), മണലി (അംബേക്കര്‍ ബോട്ട് ക്ലബ്, കൊല്ലം).
തെക്കനോടി-കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ്, കരുമാടി), കാട്ടില്‍ തെക്ക് (അരുണ്‍ മെമ്മോറിയല്‍ ബോട്ട് ക്ലബ്), സാരഥി (ആലപ്പുഴ പോലീസ്).
















