മംഗലാപുരം: കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ നാളെ ഭക്തജനങ്ങളുടെ ദര്‍ശനത്തിന് നിയന്ത്രണം. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ദര്‍ശനത്തിനെത്തുന്നതിനാലാണ് നിയന്ത്രണം പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9.30മുതല്‍ ഉച്ചയ്‌ക്ക് 1.30വരെയാണ് നിയന്ത്രണമെന്ന് ട്രസ്റ്റി അഭിലാഷ് അറിയിച്ചു. ചണ്ഡികാഹോമത്തിന് മുന്‍കൂറായി ബുക്ക് ചെയ്തവര്‍ നേരത്തേതന്നെ ക്ഷേത്രത്തിലെത്തണമെന്നും അധികൃതര്‍ അറിയിച്ചു. കൃത്യമായ പരിശോധന നടത്തിയ ശേഷമേ ക്ഷേത്രത്തിനുള്ളിലേക്ക് ഭക്തരെ കടത്തിവിടുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.
















